മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം മനസ്സിലാക്കാൻ സർക്കാരിനാകുന്നില്ല : ചെന്നിത്തല

ramesh-chennithala

പോലീസ് ആസ്ഥാനത്തുനിന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് നടന്ന സംഭവം വേദനിപ്പിക്കുന്നതാണ്. മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം മനസ്സിലാക്കാൻ സർക്കാരിനാകുന്നില്ല. അവരെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് പോലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY