പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും…ഒരു വര്‍ഷം മുമ്പുള്ള ജിഷ്ണുവിന്റെ പോസ്റ്റ്

പിണറായിയെന്നു
കേൾക്കുമ്പോൾ
ചിലർ അഭിമാനിക്കും…

ചിലർ ഭയക്കും…
ചിലരു കെടന്നു മോങ്ങും…
ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും…
അവഗണിച്ചേക്കുക….

അഭിമാനം കൊള്ളുന്നു
ഇരട്ട ചങ്കുള്ള

ഈ ജനനേതാവിനെയോർത്ത്‌..
ലാൽസലാം……

ഏതാണ്ട് ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 11 മാസങ്ങള്‍ക്ക് മുമ്പ് ജിഷ്ണു പ്രണോയ് ഫെയ്സ് ബുക്കില്‍ കുറിച്ചിട്ട വരികളാണിത്. പ്രൗഡ് (അഭിമാനം) എന്നാണ് വരികള്‍ക്കൊപ്പം ജിഷ്ണു ഫെയ്സ് ബുക്കില്‍ കൊടുത്ത ഫീലിംഗ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പൊതു ജനങ്ങളുടെ ഫീലിംഗ് എന്താണ്???മകന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍  പ്രതിഷേധിക്കാനെത്തിയ ആ അമ്മയ്ക്ക് റോഡിലൂടെ വലിച്ചിഴക്കപ്പെട്ടപ്പോള്‍ എന്തായിരിക്കും ഫീലിംഗ്?? ജാമ്യം ലഭിച്ച് കൃഷ്ണകുമാര്‍ നിയമത്തിന് മുന്നില്‍ പറന്ന് നടക്കുമ്പോള്‍ പൊതുജനങ്ങളുടെ ഫീലിംഗ് എന്തായിരുന്നു?? അകലെയാണെങ്കിലും ജിഷ്ണു അടക്കമുള്ള സമൂഹത്തിന്  ഇന്ന് പിണറായി വിജയനോടുള്ള ഫീലിംഗ് എന്താണ്? ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇതേ അഭിമാനം മുഖ്യമന്ത്രിയോട് ജിഷ്ണുവിന് ഉണ്ടാകുമോ? അല്‍പസമയം മുമ്പ്  ജിഷ്ണുവിന്റെ കുടുംബാംഗങ്ങളോട് തിരുവനന്തപുരത്ത് ഉണ്ടായ പോലീസ് നടപടിയില്‍ നാടാകെ പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോള്‍  ഉയരുന്ന ചോദ്യങ്ങളില്‍ ചിലത് മാത്രമാണിത്.

ഈ വരികളില്‍ ജിഷ്ണുവിന് പിണറായിയോടുള്ള ആരാധാന വ്യക്തമാണ്. ഇതാണോ ജിഷ്ണു അര്‍ഹിച്ച നീതി എന്നാണ് കേരളം ഒന്നടങ്കം ചോദിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയടക്കമുള്ളവരോട് ഇന്ന് തിരുവനന്തപുരത്ത് നടന്ന പോലീസ് അതിക്രമത്തെ തുടര്‍ന്ന് ജിഷ്ണുവിന്റെ ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയാണ്.

Selection_253

NO COMMENTS

LEAVE A REPLY