കെ. ലക്ഷ്മണക്ക് തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം

laws to be integrated to make the procedures fast regarding business investment no need to allow money for k lakshmanan decides in cabinet meeting

നക്‌സലൈറ്റ് നേതാവ് വർഗീസ് വധിക്കപ്പെട്ട കേസിൽ പ്രതിയായ മുൻ ഐ.ജി. കെ. ലക്ഷ്മണക്ക് കേസ് നടത്താൻ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു.

കേസ് നടത്താൻ തനിക്ക് 33 ലക്ഷം രൂപ ചെലവായെന്നും അതു അനുവദിക്കണമെന്നും കാണിച്ച് ലക്ഷ്മണ 2015 ൽ യു.ഡി.എഫ് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അതിൽ 11.65 ലക്ഷം രൂപ അനുവദിക്കാൻ 2015 മാർച്ചിൽ അന്നത്തെ സർക്കാർ തീരുമാനിച്ചു. എന്നാൽ പണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ലക്ഷ്മണ സമർപ്പിച്ച ബില്ലുകൾ പരിശോധിച്ച് 8 ലക്ഷം രൂപ കൊടുക്കാൻ ആഭ്യന്തരവകുപ്പ് ശുപാർശ ചെയ്തു. അങ്ങനെയാണ് വിഷയം ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനക്ക് വന്നത്.

no need to allow money for k lakshmanan decides in cabinet meeting

NO COMMENTS

LEAVE A REPLY