നിയന്ത്രണം വിട്ട് ബസ്സ് മരത്തിലിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ മരം ബസ്സിന് മേല്‍ പൊട്ടി വീണതാണ് അപകടം ഉണ്ടാക്കിയത്. ബെംഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്.

അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരാവൂര്‍ പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍ പെട്ടവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS

LEAVE A REPLY