എയര്‍ ഇന്ത്യ വിമാനം വൈകുന്നു, 20മണിക്കൂറായി ഭക്ഷണം പോലും ലഭിക്കാതെ യാത്രക്കാര്‍

air india air india begins direct international flights

എയര്‍ ഇന്ത്യ വിമാനം വൈകുന്നു. കൊച്ചി -ജിദ്ദ സര്‍വീസ് നടത്തുന്ന വിമാനമാണ് 20മണിക്കൂറായി യാത്ര തുടങ്ങാതെ അധികൃതര്‍ പിടിച്ചിട്ടിരിക്കുന്നത്.
യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. ഭക്ഷണം പോലും നല്‍കുന്നില്ലെന്നാണ് കുട്ടികളടക്കമുള്ള യാത്രക്കാരുടെ പരാതി. യന്ത്ര തകരാര്‍ കാരണമാണ് യാത്ര വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം എപ്പോഴാണ് സര്‍വ്വീസ് നടത്താനാകുക എന്നും ഇപ്പോള്‍ പറയാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍.

NO COMMENTS

LEAVE A REPLY