ബാബറി മസ്ജിദ് ഗൂഢാലോചന; വിചാരണ നേരിടാൻ തയ്യാർ : അദ്വാനി

ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ വിചാരണ നേരിടാൻ തയ്യാറെന്ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഉൾപ്പടെയുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന സിബിഐയുടെ ഹരജിയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി വച്ചു.

ജസ്റ്റിസുമാരായ പി സി ഘോഷ്, റോഹിങ്ടൺ നരിമാൻ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേട്ടത്. അദ്വാനിക്ക് പുറമേ മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമഭാരതി, രാജസ്ഥാൻ ഗവർണർ കല്യാൺ സിങ് എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നതാണ് സിബിഐയുടെ ആവശ്യം. ഇവരെ കുറ്റവിമുക്തരാക്കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് സുപ്രീം കോടതിയോട് അദ്വാനി അറിയിച്ചു. അദ്വാനിയ്ക്കായി അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE