12വയസ്സുകാരനെ അയല്‍വാസി പീഡിപ്പിച്ചു

child abuse

കുണ്ടറയില്‍ 12വയസ്സുകാരനെ ബന്ധുവും അയല്‍വാസിയുമായ യുവാവ് പീഡിപ്പിച്ചതായി പരാതി. ലാപ്ടോപില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ആറുവയസുള്ള സഹോദരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ ഇയാൾ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്.

വീട്ടില്‍ ടിവി കാണാനെത്തുമ്പോഴാണ് വിവാഹിതനായ യുവാവ് കുട്ടിയെ പീഡിപ്പിച്ചത്.ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. മാനസിക നില പാടെ തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ കുട്ടി. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY