കെ എം ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തളളി

SHAJAHAN

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ ജിഷ്ണുവിന്റെ ബന്ധുക്കളുടെ സമരത്തിലേക്ക് തള്ളിക്കയറവേ കസ്റ്റഡിയിലെടുത്ത കെ.എം.ഷാജഹാനുൾപ്പെടെ 4 പേരുടെ ജാമ്യാപേക്ഷ വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 149, 283, 353 വകുപ്പുകളാണ് ഷാജഹാനുൾപ്പെടെയുള്ളവരുടെ മേൽ ചുമത്തിയിട്ടുള്ളത്.

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തൽ(353) ചുമത്തിയിട്ടുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻവാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ഷാജിർഖാൻ, മിനി, ശ്രീകുമാർ എന്നീ എസ് യു സി പ്രവർത്തകരാണ് ഷാജഹാനോടൊപ്പം അറസ്റ്റിലായവർ.

ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷൻ ഭാഗം കേൾക്കണമെന്നതിനാൽ ജാമ്യാപക്ഷ പരിഗണിച്ചിരുന്നില്ല. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇവർ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇപ്പോൾ ഉള്ളത്.

NO COMMENTS

LEAVE A REPLY