ഹര്‍ത്താല്‍ പൂര്‍ണ്ണം

0
31
harthal

ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളേയും മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതതിലും പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓട്ടോയും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല

ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കളമശ്ശേരിയില്‍ വാഹനം തടഞ്ഞു.

NO COMMENTS

LEAVE A REPLY