മഹിജയ്ക്കെതിരെയുള്ള പോലീസ് നടപടി ശരിവച്ച് ഐജിയുടെ റിപ്പോര്‍ട്ട്

ig manoj abraham

ഇന്നലെ ജിഷ്ണുവിന്റെ അമ്മയടക്കമുള്ള ബന്ധുക്കള്‍ക്കെതിരെ നടന്ന പോലീസ് നടപടി ശരിവച്ച് ഐജിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. മഹിജയ്ക്കെതിരെ ഉണ്ടായത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ബാഹ്യ ഇടപെടല്‍ സമരത്തില്‍ ഉണ്ടായതാണ് സ്ഥിതി വഷളാക്കിയത്.

ആറ് പേര്‍ക്ക് മാത്രമാണ് ഡിജിപിയെ കാണാന്‍ അനുവാദമുണ്ടാവുകയെന്ന് നേരത്തെ മഹിജയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ഒരു സംഘം ഡിജിപിയുടെ ഓഫീസിലേക്ക് തള്ളിക്കയറിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി മാത്രമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

NO COMMENTS

LEAVE A REPLY