പോലീസിനെതിരെ കാനവും, എംഎ ബേബിയും

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നു. എങ്കിൽ ഇപ്പോഴത്തെ വിമർശനം പ്രശംസയാകുമായിരുന്നുവെന്നുമാണ് കാനം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഒരു ആയുധം നല്‍കി. പോലീസ് സാമാന്യ യുക്തി ഈ സമയത്ത് കാണിക്കാമായിരുന്നു.  ഇക്കാര്യങ്ങള്‍ കൊടിയേരിയുമായി ചര്‍ച്ച നടത്തുമെന്നും കാനം പറഞ്ഞു.

നടന്നത് പോലീസ് പരാക്രമം, ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പോലീസ് നയം മനസ്സിലാക്കത്തവർ ചെയ്തതാണെന്നുമാണ് എംഎ ബേബി പറഞ്ഞത്. ഇത്തരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE