ഫോൺ വിളി വിവാദം; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിയ്ക്കും

HONEY TRAP

ഫോൺ വിളിച്ച് മന്ത്രിയെ കുടുക്കിയ കേസിൽ മംഗളം ചാനൽ ചെയർമാൻ
സാജൻ വർഗീസ് അടക്കം 3 പേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കോടതിക്ക് മുന്നിൽ പരിശോധിക്കാൻ രേഖകൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശിക്കുകയായിയിരുന്നു. അതിനിടെ പൊലീസ് പീഡനം ആരോപിച്ച് മംഗളം ലേഖകൻ മിഥുൻ പുല്ലുവഴി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി കൊച്ചി മറൈൻ ഡ്രൈ വിൽ ശിവസേന പ്രവർത്തകർ യുവതീ യുവാക്കൾക്കെതിരെ ചൂരൽ പ്രയോഗം നടത്തുമെന്ന് മിഥുൻ വാർത്ത നൽകിയിരുന്നു. സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ച് മിഥുനെ ചോദ്യം
ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു

NO COMMENTS

LEAVE A REPLY