ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു; പത്ത് ആര്‍എസ്എസുകാര്‍ പിടിയില്‍

crime

ആലപ്പുഴ ചേര്‍ത്തലയില്‍ ഉത്സവ പറമ്പില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തുവാണ് മരിച്ചത്. സംഭവത്തില്‍ പത്ത് ആര്‍എസ്എസുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടണക്കാട് നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ട അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY