ചിത്ര പാടുന്നു ക്യാൻസർ രോഗികൾക്കായി

ക്യാൻസർ ജീവിതത്തിന്റെ അവസാനവാക്കല്ല. ക്യാൻസറിൽനിന്ന് മുക്തി നേടിയവരുടെ കൂട്ടായ്മയായ ക്യാൻസർവ്വ് ഇത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരുനാൾ തങ്ങൾ അനുഭവിച്ച രോഗത്താൽ കഷ്ടപ്പെടുന്നവർക്ക് താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാൻസറിൽനിന്ന് മുക്തി നേടിയവരുടെ സംഘടനയായ ക്യാൻസർവ്വ് പ്രവർത്തിക്കുന്നത്.

രോഗം ഇന്ന് സാധാരണമാകുന്ന സാഹചര്യത്തിൽ അതിന്റെ ചികിത്സയ്ക്ക് ചെലവേറുകയാണ്. ഒപ്പം രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു.

ക്യാൻസറിന്റെ പിടിയിലമർന്നവർക്ക് താങ്ങാകാൻ, ചികിത്സയ്ക്ക് പണം കണ്ടെത്താനായി കെ എസ് ചിത്രയോടൊപ്പം കൈകോർക്കുകയാണ് ഇവർ. ഇതിനായി മെയ് 13 ന് കൊച്ചിയിൽ നടത്തുന്ന സംഗീത വിരുന്നിൽ ലഭിക്കുന്ന മുഴുവൻ തുകയും കാൻസർ രോഗബാധിതരുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ചെലവഴിക്കുക.

കൊച്ചിയിലെ ലേ മെറിഡിയനിൽ മലയാളത്തിന്റെ വാനമ്പാടി പാടിത്തുടങ്ങുമ്പോൾ, വൻ ചെലവ് വരുന്ന ക്യാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമായി നിരവധി പേരെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കേരളത്തിൽ അങ്ങോളമിങ്ങോളം രോഗപീഡ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർ ഈ സംഗീത വിരുന്നിന്റെ ഭാഗമാകുക…
ഇത് അവകർക്കുള്ള സാന്ത്വനം കൂടിയാണ്…

NO COMMENTS

LEAVE A REPLY