ജിയോ ഉപഭോക്താക്കൾക്ക് നിരാശയുടെ വാർത്ത

reliance industries one day profit one crore

ജിയോ നൽകി വരുന്ന സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കാൻ ട്രായിയുടെ നിർദേശം.  ട്രായിയുടെ നിർദേശം അനുസരിച്ച്  ഏതാനും ദിവസങ്ങക്കുള്ളിൽ ഓഫർ പിൻവലിക്കാൻ തന്നെയാണ് റിലയൻസിന്റെയും തീരുമാനം.

പ്രൈം മെമ്പർഷിപ്പിനായി ഏപ്രിൽ 15 ആണ് അവസാന തീയതിയായി നൽകിയിട്ടുള്ളത്. ഇതിനോടകം മെമ്പർഷിപ് എടുത്തവർക്കും ജിയോ പ്ലാനുകൾ തെരഞ്ഞെടുത്തവർക്കും അടുത്ത മൂന്നു മാസത്തേക്ക് കൂടി ഓഫർ നീട്ടി നൽകാനായിരുന്നു റിലയൻസിന്റെ തീരുമാനം. മാർച്ച് 31 നു മുൻപ് അത് പ്രകാരം പ്ലാനുകൾ  എടുത്തവർക്ക് ഓഫർ നൽകേണ്ടി വരും. അതെ സമയം ഇനി മുതൽ പണമൊടുക്കുന്നവർക്കു സൗജന്യം ലഭിക്കാൻ സാധ്യതയില്ല എന്നാണ് ട്രായ് ഉത്തരവ് നൽകുന്ന സൂചന.

ഇതു വരെ റീചാർജ്ജ് ചെയ്തവർക്ക് 3 മാസത്തെ സമ്മർ സർപ്രൈസ് ഓഫർ ലഭ്യമാകുമെന്ന് ജിയോ അറിയിച്ചു.

Trai tells Reliance Jio to withdraw Summer Surprise offer

NO COMMENTS

LEAVE A REPLY