കിഡിലൻ ഡയലോഗുകളുമായി ബീഗം ജാൻ രണ്ടാം ട്രെയിലർ

വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ബീഗം ജാൻ എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ എത്തി. വിദ്യബാലൻ ചിത്രങ്ങളിലേത് പോലെ ശക്തമായ കഥയും കഥാപാത്രവും, ഡയലോഗുകളും ഈ ചിത്രത്തിലുമുണ്ടാകും എന്നതിന്റെ സൂചന നൽകുന്നതാണ്  പുത്തൻ ട്രെയിലർ.

ഇന്ത്യ-പാക് വിഭജനത്തിന്റെ കാലത്തെ കഥ പറയുന്നു ഈ ചിത്രം. ഒരു കൂട്ടം വേശ്യകൾ തങ്ങളുടെ താമസസ്ഥലത്തിന് വേണ്ടി അധികാരികളോട് റാണിമാരെ പോലെ നയിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ദേശീയ അവാർഡ് ജേതാവായ ശ്രീജിത് മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം ഏപ്രിൽ 14 ന് തിയറ്ററുകളിൽ എത്തും.

Subscribe to watch more

begum jaan second trailer

NO COMMENTS

LEAVE A REPLY