ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

cm fb post on congratulating award winner

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ദേശീയ ചലചിത്ര പുരസ്കാര ജേതാക്കളായ എല്ലാവർക്കും അഭിനന്ദനങ്ങൾ. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി സീരിയലുകളിലൂടെയും സിനിമകളിലൂടെയും തന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ മുൻപേ ഇടം നേടിയതാണ്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ നമ്മുടെ പ്രിയനടൻ മോഹൻലാലിന് വീണ്ടും ജൂറി പരാമർശം ലഭിച്ചതിലും മലയാളികൾക്ക് അഭിമാനിക്കാം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ശ്യാം പുഷ്കരന്‍, മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട ആദിഷ് പ്രവീണ്‍, ‘കാടുപൂക്കുന്ന നേരം’ എന്ന ചിത്രത്തിലെ ശബ്ദസംവിധാനത്തിന് ജയദേവന്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററി സിനിമക്ക് അവാർഡ് നേടിയ സൗമ്യ സദാനന്ദന്‍ ഉൾപ്പെടെയുള്ള എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ.

cm fb post on congratulating award winner

NO COMMENTS

LEAVE A REPLY