ഡൽഹിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

delhi escaped from major accident in a fraction of second

ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എയർ ഇന്ത്യ ഇൻഡിഗോ വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വൻദുരന്തം തക്കസമയത്തുണ്ടായ ഇടപെടൽ മൂലം ഒഴിവായി. ഇന്ന് രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഡൽഹിഗോവ ഫ്‌ളൈറ്റ് ടേക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് പുറപ്പെടരുതെന്ന് എയർ ട്രാഫിക് കൺട്രോളർ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. മിനിറ്റുകൾക്കുളളിൽ അതേ റൺവേയിൽ ഇൻഡിഗോയുടെ റാഞ്ചിഡൽഹി വിമാനം ലാൻഡ് ചെയ്തു.

122 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഒടുവിൽ എയർ ഇന്ത്യ വിമാനം 12.50നാണ് പുറപ്പെട്ടത്.

 

NO COMMENTS

LEAVE A REPLY