മികച്ച അടിയ്ക്ക് അവാര്‍ഡ്, ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും അവാര്‍ഡ് വരും: ഡോ. ബിജു

0
40
dr biju

ദേശീയ സിനിമാ പുരസ്കാരത്തെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജു. ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിതെന്ന വാചകം ദയവായി എടുത്തുകളയണം എന്നാണ് ബിജു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…. 

ഈ വർഷം മുതൽ മികച്ച ഇടിയ്ക്കും നാഷണൽ അവാർഡ്…ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാർഡ് ഏർപ്പെടുത്തിയേക്കും…കുറഞ്ഞ പക്ഷം ദേശീയ അവാർഡിന്റെ നിയമാവലിയിൽ നിന്നും ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെ…

NO COMMENTS

LEAVE A REPLY