എയർ ഇന്ത്യ വിമാനം തകരാറിലായി; യാത്രക്കാർ വിമാനത്തിൽ കുത്തിയിരുന്നു

air india kochi jidha airplane damaged passengers as a protest sat inside demanding parallel arrangement

കൊച്ചിയിൽനിന്ന് ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിലായതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. എയർ ഇന്ത്യ പകരം സംവിധാനം ഏർപ്പെടുത്താഞ്ഞതിനെത്തുടർന്ന് പ്രകോപിതരായ യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങാതെ കുത്തിയിരിപ്പ് നടത്തി. പിന്നീട് പോലീസെത്തി അനുനയിപ്പിച്ച് യാത്രക്കാരെ ഇറക്കി. രാത്രി വൈകി മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ പൂർണമായി ജിദ്ദയിലെത്തിക്കാമെന്ന് എയർ ഇന്ത്യ അധികൃതർ പൊലീസ് സാന്നിധ്യത്തിൽ ഉറപ്പുനൽകുകയായിരുന്നു.

NO COMMENTS

LEAVE A REPLY