ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലി കൊന്നു

muslim youth beaten to death for loving hindu girl

ഝാർഖണ്ടിൽ ഗ്രാമവാസികൾ ചേർന്ന് മുസ്ലീം യുവാവിനെ മരത്തിൽ കെട്ടിയിട്ട് അടിച്ച് കൊന്നു. ഹിന്ദു യുവതിയെ പ്രണയിച്ചതിനാണ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

ഝാർഖണ്ടിലെ ഗുംലാ നഗരത്തിലെ റാസാ കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാലിക് (20). തട്ടുടുത്ത ഗ്രാമമായ സോസോയിലെ ഹിന്ദു യുവതിയുമായാണ് ഷാലിക് പ്രണയത്തിലായത്.

രാംനവമി ഘോഷയാത്രയുടെ ദിവസം യുവതി ഷാലികിനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഷാലിക് യുവതിയെ കാണുകയും, അവരെ തന്റെ സ്‌കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തത് ശ്രദ്ധയിപ്പെട്ട ഗ്രാമവാസികൾ ഷാലികിനെ ഒരു മരത്തിൽ പിടിച്ചുകെട്ടി മർദ്ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും, മറ്റ് പേരറിയാത്ത ആളുകൾക്കെതിരെ എഫ്‌ഐആറും പോലീസ് ഫയൽ ചെയ്തിട്ടുണ്ട്.

muslim youth beaten to death for loving hindu girl

NO COMMENTS

LEAVE A REPLY