ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

filmawards

64-ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശൻ ജൂറി ചെയർമാനായ ആറംഗ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. രാവിലെ 11.30-ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. വിധിനിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പ്രിയദര്‍ശന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യനായിഡുവിന് കൈമാറി.

മഹേഷിന്‍റെ പ്രതികാരം, ഒറ്റയാൽപാത‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോൾ തുടങ്ങിയ പത്ത് മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്.

NO COMMENTS

LEAVE A REPLY