ശരത്കുമാറിന്റെ വീട്ടിൽ റെയ്ഡ്

raid at sarathkumar residence

നടൻ ശരത് കുമാറിൻറെയും തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിൻറെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിൻറെ റെയ്ഡ്. വിജയഭാസ്‌കറിൻറെ വീട് ഉൾപ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗർ മണ്ഡലത്തിൽ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്. ശശികല വിഭാഗത്തിൻറെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഒരു വ്യക്തി വോട്ടർമാർക്ക് പണം നൽകുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു.

 

raid at sarathkumar residence

NO COMMENTS

LEAVE A REPLY