കൊച്ചി വിമാനത്താവളം; ടെർമിനൽ 3 സമ്പൂർണ ഓപ്പറേഷൻ ഏപ്രിൽ 18 മുതൽ

cochin international airport terminal 3 to be functioning on april 18

അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനലായ ടി3 ഏപ്രിൽ 18 മുതൽ പൂർണമായും പ്രവർത്തനസജ്ജമാകും. അന്നേ ദിവസം ഉച്ചക്ക് ഒരുമണിയോടെ എല്ലാ രാജ്യാന്തര എയർലൈനുകളുടേയും ആഗമന, പുറപ്പെടൽ സർവീസുകൾ ടി3 യിൽ നിന്നാകും ക്രമീകരിക്കുക.

ടി3 പ്രവർത്തന സജ്ജമായ സാഹചര്യത്തിൽ സുരക്ഷാച്ചുമതല വഹിക്കുന്ന സി.ഐ.എസ്.എഫിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധിക തസ്തികകൾ അനുവദിച്ചിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് കാരണം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കൊച്ചിയിലെത്താൻ കൂടുതൽ സാവകാശം വേണ്ടിവന്നു. വെള്ളിയാഴ്ചയോടെ വിവിധ ബാച്ചുകളിലായി സുരക്ഷാ സൈനികർ എത്തിത്തുടങ്ങി. ഏപ്രിൽ 16 ഓടെ ടി3 യുടെ സുരക്ഷാവിന്യാസത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തിച്ചേരുമെന്ന് സി.ഐ.എസ്.എഫ് സിയാലിനെ അറിയിച്ചിട്ടുണ്ട്.

cochin international airport terminal 3 to be functioning on april 18

NO COMMENTS

LEAVE A REPLY