സാംസങ് സര്‍വീസ് സെന്ററിന്റെ തട്ടിപ്പിനെതിരെ കുടുംബം രംഗത്ത്

Samsung

കംപ്ലയിന്റുള്ള പുതിയ ഫോണ്‍ മാറ്റിക്കൊടുക്കാതെ സര്‍വീസ് സെന്റര്‍ തട്ടിപ്പിനിരയാക്കിയതായി പരാതി. എറണാകുളം സ്വദേശി പ്രിന്‍സി പാപ്പച്ചനേയാണ് കൊച്ചി കടവന്ത്രയിലെ സാംസങ് സര്‍വ്വീസ് സെന്റര്‍ അധികൃതര്‍ കബളിപ്പിച്ചത്. പ്രിന്‍സി പാപ്പച്ചനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

മാര്‍ച്ച് മൂന്നിനാണ് പ്രിന്‍സി കൊച്ചി ഓബ്റോണ്‍മാളിലെ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് galaxy C9 PRO ഫോണ്‍ വാങ്ങിയത്. 37,000രൂപയാണ് ഫോണിനായി നല്‍കിയത്. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം ഫോണിന്റെ റിസീവറിന് തകരാര്‍ സംഭവിച്ചു. സര്‍വീസ് സെന്ററില്‍ ഫോണ്‍ നല്‍കി. മാര്‍ച്ച് 17ന് സര്‍വീസ് സെന്ററില്‍ നിന്ന് പുതിയ ഫോണ്‍ നല്‍കി. എന്നാല്‍ ഈ ഫോണും തകരാറിലായി, അന്ന് തന്നെ ഇക്കാര്യം കാണിച്ച് സര്‍വീസ് സെന്ററുമായി ചെന്നെങ്കിലും കുഴപ്പം ഇല്ലെന്ന് കാണിച്ച് സര്‍വീസ് സെന്റര്‍ ഫോണ്‍ തിരിച്ച് നല്‍കി. മാര്‍ച്ച് 27വരെ ഇക്കാര്യം കാണിച്ച് സര്‍വീസ് സെന്ററില്‍ കയറി ഇറങ്ങിയെങ്കിലും ഫോണിന് കുഴപ്പം ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു സര്‍വീസ് സെന്ററിലെ ഉദ്യോഗസ്ഥര്‍. എന്നാല്‍ ഏപ്രില്‍ 3ന് ഇതേ ഫോണ്‍ സര്‍വീസ് ചെയ്യാന്‍ അധികൃതര്‍ സര്‍വീസ് ചെയ്യാന്‍ സ്വീകരിച്ചു.

ഫോണ്‍ വാങ്ങി 14ദിവസം കഴിഞ്ഞാല്‍ ഫോണ്‍ റീപ്ലേസ് ചെയ്യാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. സര്‍വീസ് ചെയ്യാനും തയ്യാറല്ലെന്ന് പ്രിന്‍സി പറയുന്നു.
ഫോണ്‍ മാറ്റിത്തരാതെ ഇരിക്കാനാണ് ഫോണ്‍ സര്‍വീസ് സെന്ററുകാര്‍ ദിവസങ്ങളോളം ഫോണിന് തകരാറില്ലെന്ന് കാണിച്ച്  ഫോണ്‍ സ്വീകരിക്കാതെ ഇരുന്നതെന്നാണ് പ്രിന്‍സിയുടെ പരാതി. ഇക്കാര്യം കാണിച്ച് സര്‍വീസ് സെന്ററിന് മുന്നില്‍ പ്രതിഷേധവും പ്രിന്‍സിയും അച്ഛനും മകനും സംഘടിപ്പിച്ചിരുന്നു.

സര്‍വീസ് സെന്ററുടെ ഈ ചൂഷണം, ഇത് പുതിയ സംഭവമല്ല. കൊച്ചി പള്ളിമുക്കിലെ ഇതുപോലൊരു തട്ടിപ്പിന്റെ കഥ ട്വന്റിഫോര്‍ ന്യൂസ് നേരത്തേ പുറത്ത് വിട്ടിരുന്നു. അന്ന് മൊബൈല്‍ റിപ്പയര്‍ ചെയ്യാനായി പണം നല്‍കിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതായിരുന്നു അന്നത്തെ വിഷയം.

മൊബൈൽ റിപ്പയറിങിന്റെ പേരിൽ തട്ടിപ്പ്; നിയമനടപടിയ്‌ക്കൊരുങ്ങി റഫീഖ്

ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ കമ്പനികളുടേയും, മറ്റ് സര്‍വീസ് സെന്ററുകളിലൂടേയും ദിവസേന അനുഭവിക്കുന്നുണ്ട്. മൊബൈല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നത് കൊണ്ട് തന്നെ പുതിയ മൊബൈല്‍ വാങ്ങിച്ചിട്ടാണെങ്കില്‍ അങ്ങനെയെങ്കിലും പ്രശ്നപരിഹാരം കണ്ടെത്തുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍  ഉന്നതതലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന്റെ കാരണം.

NO COMMENTS

LEAVE A REPLY