കൊച്ചിയിലെ മുഴുവൻ ബസ്‌കണ്ടക്ടർമാരും ഇനി ഷർട്ടിൽ പേര് പതിക്കണം

Ernakulam bus conductors should pin their name on their uniform

ജില്ലയിലെ മുഴുവൻ ബസ് കണ്ടക്ടർമാർക്കും ഷർട്ടിൽ പേരുപതിപ്പിക്കണമെന്നത് നിർബന്ധമാക്കുന്നു. നിരവധിതവണ നിർദേശം നൽകിയിട്ടും നടപടികളുണ്ടാവാത്തതിനാലാണ് ‘നെയിംപ്ലേറ്റ്’ കർശനമാക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. ‘നെയിംപ്ലേറ്റ്’ ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ബസ് കണ്ടക്ടർമാർക്കും നെയിംപ്ലേറ്റ് നിർബന്ധമാക്കി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു.

 

Ernakulam bus conductors should pin their name on their uniform

NO COMMENTS

LEAVE A REPLY