കേരളത്തിലെ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ഐസിയുവിൽ

fire and security lapses in hospitals in Kerala

രോഗങ്ങളോട് മല്ലടിക്കുന്ന 130 ജീവനുകളാണ് ഇന്നലെ തലനാരിഴയുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്. കൂട്ടിരിപ്പുകാരുടെയും ബന്ധുക്കളുടെയും നിലവിളികൾക്കിടയിൽ നമ്മളെ കാത്തിരിക്കുന്ന ഒരു ദുരന്തത്തിന്റെ സൂചന കൂടിയാണ് ആ തീപിടുത്തം. ഒരു ദുരന്ത ശേഷം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന നമ്മുടെ ഭരണ സംവിധാനങ്ങൾ ഇവിടെയും ചില കണക്കുകളും വീഴ്ചകളും കണ്ടെത്തി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ സൺ ആശുപത്രിയിൽ ഉണ്ടായ തീ പിടുത്തം ആണ് ഏറ്റവുമൊടുവിൽ അധികാരികളുടെ താൽക്കാലിക ശ്രദ്ധയാകർഷിച്ച ആ സംഭവം.

വരാനിരിക്കുന്ന ദുരന്തങ്ങളുടെ തുടക്കം മാത്രമാണ് അതെന്ന് പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന മിക്ക ആശുപത്രികളും കേരള മുനിസിപ്പൽ ബിൽഡിങ്ങ് റൂൾസ്, നാഷണൽ ബിൽഡിങ്ങ് കോഡ്, കേരളാ ഫയർ ആന്റ് റെസ്‌ക്യു സർവീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണികഴിപ്പിക്കപ്പെട്ടിട്ടുള്ളത്.

സൺ ആശുപത്രിയുടെ വീഴ്ചകൾ

സൺ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്‌സ ഉദ്യാഗസ്ഥർ ആശുപത്രിയിലുണ്ടായ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച്ചയാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ കമ്പ്യൂട്ടറുകളും, പ്രിന്ററും സൂക്ഷിച്ചിരിക്കുന്ന മുറി രോഗികളുടെ മുറിയുടെ തൊട്ടടുത്താണ്. എന്നാൽ ആശുപത്രികൾ പാലിച്ചിരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അനുസരിച്ച് ഈ രണ്ടുമുറികളും തൊട്ടടുത്ത് വരാൻ പാടില്ല.

തൃശ്ശൂർ ഫയർഫോഴ്‌സ് ഡിപ്പാർട്‌മെന്റ് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നഗരത്തിലെ 17 ആശുപത്രികൾക്ക് നോട്ടീസ് നൽകിയിരുന്നു. ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകാതിരുന്നത് കൊണ്ട് രണ്ട് റിമൈൻഡറുകൾ കൂടി ഡിപ്പാർട്‌മെന്റ് അയച്ചു. എന്നിട്ടും ആശുപത്രികൾ നടപടി കൈകൊണ്ടില്ല. എന്നാൽ ഇതിനെതിരെ നടപടി എടുക്കാൻ ഫയർഫോഴ്‌സ് വിഭാഗത്തിന് അധികാരമില്ലാത്തതിനാൽ അവർ നഗരത്തിൽ അരങ്ങേറുന്ന സംഭവങ്ങൾക്ക് മൂക സാക്ഷികൾ മാത്രമായി മാറുന്നു.

fire and security lapses in hospitals in Kerala

 ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് നഗരത്തിലെ മിക്ക അപകടങ്ങൾക്കും കാരണം എന്ന് തൃശ്ശൂർ പയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൽറാം ബാബു പറയുന്നു. മിക്കപ്പോഴും അഗ്നിബാധ ഉണ്ടാകുമ്പോൾ, പൊള്ളലേറ്റല്ല ആളുകൾ മരിക്കുന്നത്, മറിച്ച് വിഷ പുക ശ്വസിച്ചാണ്.
സൺ ആശുപത്രിയിൽ ഇന്നലെ രക്ഷാപ്രവർത്തനങ്ങൾക്കിടെ ഫയർഫോഴ്‌സ് എത്തിയാണ് വെന്റിലേഷൻ ഹോളുകളും, ഗ്ലാസുകളും തകർത്ത് പുക പുറത്തേക്ക് പോകാൻ അവസരമുണ്ടാക്കിയത്.

ഒരു അപകടം ഉണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ള സ്ഥലമാണ് ആശുപത്രികൾ. അതുകൊണ്ട് തന്നെ ഫയർ സേഫ്റ്റി റൂൾസ് പ്രകാരം ആശുപത്രികളിൽ രണ്ട് സ്റ്റെയർകേസുകളും, ഒപ്പം പുറത്തേക്ക് രക്ഷപ്പെടാൻ വേണ്ടി ഒരു ഫയർ സേഫ്റ്റി സ്റ്റെയർകേസും നിർബന്ധമാണ്. എന്നാൽ മിക്ക ആശുപത്രികളിലും ഇതില്ല.

ബഹുനില ആശുപത്രികളിൽ മറ്റ് ഉപകരണങ്ങളുമായി ബന്ധമില്ലാത്ത പവർ കണക്ഷനിൽ പ്രവർത്തിക്കുന്ന ഒരു ഫയർ സേഫ്റ്റി ലിഫ്റ്റും (അപകടസമയത്ത് ഉപയോഗിക്കാൻ) നിർബന്ധമാണ്.

മാറ്റങ്ങൾ വരുത്തുവാൻ മൂന്ന് മാസത്തെ സമയം വേണം

fire and security lapses in hospitals in Kerala

 തൃശ്ശൂർ ഇന്നലെ നടന്ന അപകടമാണ് സംസ്ഥാനത്ത് കാലാകാലങ്ങളായി ആശുപത്രികൾ അവഗണിച്ചിരുന്ന സുരക്ഷാക്രമീകരണങ്ങളിലേക്ക് വെളിച്ചം വിതറുന്നത.് നേരത്തെ ഒഡീഷയിലെ ആശുപത്രിയിൽ ഉണ്ടായ അപകടത്തിൽ 21 ജീവനുകളാണ് പൊലിഞ്ഞത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷാ വീഴ്ച്ചകൾ സംബന്ധിച്ച് ഒരു റിപ്പോർട്ട് കഴിഞ്ഞ നവംബർ 21 ന് സമർപ്പിച്ചിരുന്നു. എന്നാൽ റുപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ ഏകദേശം 3 മാസത്തെ സമയം വേണമെന്ന് ഫയർ ആന്റ് റസ്‌ക്യൂ സർവീസസ് ഡിജിപി എ ഹേമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ആശുപത്രികളിൽ സുരക്ഷാ നിലവാരങ്ങൾ അത്രമേൽ മോശമായത് കൊണ്ട് തന്നെ ഏത് നിമിഷവും ഒരു വൻദുരന്തം നമ്മുടെ കണ്മുന്നിൽ സംഭവിക്കാമെന്നും അസിസ്റ്റന്റ് ഡിവിഷ്ണൽ ഓഫീസർമാരായ അരുൺ ഭാസ്‌കറും, ടി രജീഷും നൽകിയ റിപ്പോർട്ടിൽ പറയുന്നു.

 

fire and security lapses in hospitals in Kerala

NO COMMENTS

LEAVE A REPLY