ഡൽഹിയിൽ ജർമൻ സ്വദേശിക്ക് നേരെ ആക്രമണം

german citizen attacked at delhi

ഡൽഹിയിൽ ജർമൻ സ്വദേശിക്ക് നേരെ ആക്രമണം. 19 കാരനായ ബെഞ്ചമിൻ സ്‌കോൾട്ടിന് നേരെയാണ് അക്രമണമുണ്ടായത്. അക്രമി ഇയാളെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഗീതാ കോളനിയിൽ വെച്ചാണ് ആക്രമണം നടന്നത്. പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയതായും ബെഞ്ചമിന് മികച്ച ചികിത്സ നൽകാൻ ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

german citizen attacked at delhi

NO COMMENTS

LEAVE A REPLY