കാസര്‍കോ‍ട് ഹര്‍ത്താല്‍ പൂര്‍ണ്ണം

harthal

കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സ്വകാര്യ വാഹനങ്ങളൊഴിക്കെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും ഓട്ടോഡ്രൈവറുമായ സന്ദീപ് എന്ന യുവാവാണ് മരിച്ചത്.

ജീപ്പില്‍ കുഴഞ്ഞ് വീണാണ് സന്ദീപ് മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സന്ദീപ് ക്രൂര പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

NO COMMENTS

LEAVE A REPLY