മഹിജയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

mahija

ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടേയും അമ്മാവന്‍ ശ്രീജിത്തിന്റേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മഹിജയുടെ ഇടുപ്പിന് വേദനമാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ നിര്‍ബന്ധിച്ച് ഡിസ് ചാര്‍ജ്ജ് ചെയ്യില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഡിജിപി ഓഫീസിലേക്ക് എത്തിയ മഹിജയടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞത്. അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. രക്ത സമ്മര്‍ദ്ധം വളരെ താഴ്ന്ന നിലയിലാണ് മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അന്ന് മുതല്‍ മഹിജ ഭക്ഷണം കഴിക്കുന്നില്ല. വെള്ളം മാത്രം ഇടയ്ക്കിടെ കുടിക്കുന്നുണ്ട്.

ഇന്ന് പോലീസ് നടപടിയെ ന്യായീകരിച്ച് കൊണ്ട് സര്‍ക്കാര്‍ പത്രത്തില്‍ നല്‍കിയ പരസ്യം ദുഃഖമുണ്ടാക്കിയെന്ന് മഹിജ രാവിലെ പ്രതികരിച്ചിരുന്നു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പരസ്യത്തില്‍ ഉള്ളത്. സര്‍ക്കാറിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ വിഷമം ഉണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛനും പ്രതികരിച്ചു.അതേസമയം ആശുപത്രി വിട്ടാല്‍ വീണ്ടും ഡിജിപി ഓഫീസിലേക്ക് പോകുമെന്ന് മഹിജയടക്കമുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews