മലയാളം പള്ളിക്കൂടത്തില്‍ വിഷു കൈനീട്ടവും പിടിയരി സമര്‍പ്പണവും നാളെ

0
25
malayalm pallikkoodam

മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും പിടിയരി സമര്‍പ്പണവും നാളെ. പിടിപി നഗറിലെ നിര്‍മ്മിതി കേന്ദ്രയില്‍ രാവിലെ 9.30നാണ് ചടങ്ങ്. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

പള്ളിക്കൂടത്തില്‍ എല്ലാ ഞായറാഴ്ചയും കുട്ടികള്‍ കൊണ്ടുവന്ന പിടിയരി സമാഹരിച്ച് അഭയ്ക്ക് കൈമാറുന്ന ചടങ്ങും നാളെ നടക്കും. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗത കുമാരി അഭയ്ക്ക് വേണ്ടി അരി സ്വീകരിക്കും. പള്ളീക്കൂടം അധ്യക്ഷന്‍ വി. മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ, പ്രൊഫ. വി കാര്‍ത്തികേയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തിരുവനതപുരത്ത് മാതൃ ഭാഷക്ക് വേണ്ടി തനതു കർമ്മ പരിപാടികളുമായി കവി പ്രൊഫ.മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മലയാളം പള്ളിക്കൂടം.

NO COMMENTS

LEAVE A REPLY