വയോധികനെ നായ കടിച്ച കൊന്നു

man killed

ആറ്റിങ്ങലിൽ വയോധികനെ തെരുവ് നായ കടിച്ച് കൊന്നു. ആറ്റിങ്ങൽ കാട്ടിൻപുറം സ്വദേശി കുഞ്ഞികൃഷ്ണനെ(86)യാണ് തെരുവ് നായ കടിച്ചുകൊന്നത്. ഇയാളുടെ വലതു കൈയ്യും, മുഖവും പൂർണ്ണമായും കടിച്ചെടുത്ത നിയലിലുമായിരുന്നു. തോളിലും മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന്റെ ചുറ്റും ചോരപാടുകള്‍ ഉണ്ട്.

ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം സ്ഥിരമായി ഉള്ളതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാവിലെ മുടി വെട്ടിക്കാനായി ഇറങ്ങിയ കുഞ്ഞികൃഷ്ണനെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY