ജിഷ്ണു കേസ് പ്രചാരമെന്ത്? സത്യമെന്ത്? പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാറിന്റെ പത്ര പരസ്യം

ജിഷ്ണു കേസില്‍ പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാറിന്റെ പത്ര പരസ്യം. കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. സത്യങ്ങള്‍ തമസ്കരിക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ്പരസ്യത്തില്‍ ഉള്ളത്. സര്‍ക്കാറിന് വേണ്ടി ഇന്‍ഫമേര്‍ഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ്പരസ്യം നല്‍കിയിരിക്കുന്നത്. ഗൗരവത്തോടെയാണ് പോലീസ് കേസിനെ സമീപിക്കുന്നത്. മഹിജയടക്കമുള്ളവരോടൊപ്പം എത്തി ഡിജിപി ഓഫീസില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചവരാണ് പ്രശ്നം ഉണ്ടാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ വലിച്ചെഴച്ചിട്ടില്ല. സമൂഹത്തില്‍ പ്രശ്നമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പരസ്യത്തിലുണ്ട്. Selection_260Selection_259

NO COMMENTS

LEAVE A REPLY