എന്ത് കൊണ്ട് ജിയോ സമ്മർ സർപ്രൈസ് ഓഫർ തള്ളി; കാരണം വ്യക്തമാക്കി ട്രായ്

why Trai asked Jio to withdraw summer surprise offer

ലക്ഷണക്കണക്കിന് ജിയോ ഉപഭോക്താക്കളെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു ജിയോ സമ്മർ സർപ്രൈസ് എന്ന ഓഫർ അവതരിപ്പിച്ചത്. ഓഫർ പ്രകാരം ഏപ്രിൽ 15 ന് മുമ്പ് ജിയോ പ്രൈം മെമ്പർഷിപ്പിൽ അംഗമായാൽ പിന്നീടുള്ള മൂന്ന് മാസത്തേക്ക് വോയിസ്‌കോളും, ഡാറ്റയും സൗജന്യമായിരുന്നു.

why Trai asked Jio to withdraw summer surprise offer

സമ്മർ സർപ്രൈസ് എന്ന പേരിൽ അവതരിപ്പിച്ച ഈ പ്ലാൻ പിൻവലിക്കാൻ എന്നാൽ ട്രായ് നിർദ്ദേശിച്ചു. ജിയോ ഉപഭോക്താക്കളെയെല്ലാം ആശയക്കുഴപ്പത്തിലാക്കി ജിയോയ്ക്ക് തങ്ങളുടെ പ്ലാൻ പിൻവലിക്കേണ്ടി വന്നു. ഇത് ഇതുവരെയുള്ള കഥ.

ട്രായ് എന്തിന് ഓഫർ പിൻവലിക്കാൻ പറഞ്ഞു ?

ജിയോ സമ്മർ സർപ്രൈസ് എന്ന ഈ ഓഫർ റെഗുലേറ്ററി ഫ്രെയിം വർക്കിൽ വരുന്നില്ലെന്നാണ് ട്രായ് അധികൃതർ പറയുന്നത്. ഏപ്രിൽ 1 ന് ജിയോ അധികൃതരോട് ഇത് സമ്പന്ധിച്ച് വിവരങ്ങൾ ചോദിച്ചിരുന്നുവെന്നും, ഏപ്രിൽ 5 ന് കൂടിക്കാഴ്ച്ച നടത്തയിരുന്നെന്നും ട്രായ് പറഞ്ഞു. ‘അതിൽ ഉപഭോക്താക്കളോട് 303 ഓ അതിൽ കൂടുതൽ തുകയ്‌ക്കോ റീചാർജ് ചെയ്യുന്ന കാര്യം ചർച്ച ചെയ്തിരുന്നു,’ ട്രായ് സെക്രട്ടറി സുധീർ ഗുപ്ത പറഞ്ഞു.

റിലയൻസ് അധികൃതർ ട്രായ്ക്ക് തന്ന വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നു, ഈ കോംപ്ലിമെന്ററി ബെനിഫിറ്റ് നിലവിലുള്ള റെഗുലേറ്ററി ഫ്രെയിംവർക്കിൽ ഉൾപ്പെടുമെന്ന കാര്യത്തിൽ വ്യക്തത കൈവരിക്കാനും അവർക്കായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

why Trai asked Jio to withdraw summer surprise offer

എന്നാൽ ട്രായുടെ നിർദ്ദേശപ്രകാരം ജിയോ സമ്മർ സർപ്രൈസ് പ്ലാൻ ഏതാനും ദിവസത്തിനകം പിൻവലിക്കുമന്നും, പിൻവലിക്കുന്നതിന് മുമ്പ് പ്രൈം മെമ്പർഷിപ്പ് എടുക്കുന്ന ഉപഭോക്താക്കൾക്ക് പ്ലാൻ പ്രകാരമുള്ള സേവനങ്ങൾ ലഭിക്കുമെന്നും ജിയോ അറിയിച്ചു.

why Trai asked Jio to withdraw summer surprise offer

NO COMMENTS

LEAVE A REPLY