പത്ത് ലക്ഷം രൂപ ജിഷ്ണുവിന്റെ കുടുംബത്തിന് ഔദാര്യമായി നൽകിയതല്ലെന്ന് എ കെ ബാലൻ

ak-balan

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നൽകിയ പത്ത് ലക്ഷം ഔദാര്യമായി നൽകിയതല്ലെന്ന് നിയമമന്ത്രി എ കെ ബാലൻ. ഭരണസംവിധാനം ഉപയോഗിച്ച് കുടുംബത്തിന് ചെയ്ത് കൊടുക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഇനിയും അതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നൽകിയ പത്ത് ലക്ഷം ജിഷ്ണുവിന്റെ അച്ഛൻ അശോകൻ തിരിച്ച് നൽകുമെന്ന് കരുതുന്നില്ലെന്നും എ കെ ബാലൻ കോഴിക്കോട് പറഞ്ഞു. ജിഷ്ണുവിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണ്. അവർക്ക് അതിൽനിന്ന് പിന്മാറാൻ കഴിയില്ലെന്നും എ കെ ബാലൻ. മകന് നീതി ലഭിക്കുന്നില്ലെങ്കിൽ സർക്കാർ നൽകിയ പത്ത് ലക്ഷം രൂപ തിരിച്ച് നൽകുമെന്ന് ജിഷ്ണുവിന്റെ അച്ഛൻ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY