നടുറോഡിൽ പട്ടാപ്പകൾ അഗാധ ഗർത്തം; ജനം ഞെട്ടി

ചെന്നെയിലെ മൗണ്ട് റോഡിലെ സഫൈർ തിയേറ്ററിനെതിർവശത്ത് അഗാധ ഗർത്തം രൂപപ്പെട്ടു. റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന ബസും കാറും ഗർത്തത്തിലേക്ക് വീണു. നിർമ്മാണം പുരോഗമിക്കുന്ന ചെന്നെ മെട്രോ ഭൂഗർഭ റെയിൽ പാതയിലേക്കാണ് റോഡ് ഇടിഞ്ഞ് താണത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് ചെന്നെയിലും മുംബെയിലും റോഡിൽ ഇത്തരം ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

WhatsApp Image 2017-04-09 at 15.08.21 WhatsApp Image 2017-04-09 at 15.08.20 WhatsApp Image 2017-04-09 at 15.08.19

NO COMMENTS

LEAVE A REPLY