പിണറായി വിജയൻ ഫാസിസ്റ്റ് : ചെന്നിത്തല

chennithala

മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പൗരവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയാണ്. ആരെയും ജയിലിൽ അടയ്ക്കുന്ന അവസ്ഥയാണെന്നും സർക്കാരിന് സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

കെ എം ഷാജഹാനെ പിടികൂടിയത് വിഎസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ്. ഷാജഹാൻ ഗുണ്ടയോ സാമൂഹിക വിരുദ്ധനോ ആണോ എന്നും ചെന്നിത്തല ചോദിച്ചു. സംഘർഷത്തെകുറിച്ചുള്ള ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് സ്വീകാര്യമല്ല. റിപ്പോർട്ട് വരുന്നതിന് മുമ്പേ മുഖ്യമന്ത്രി വിധി പറഞ്ഞിരുന്നതായും ചെന്നിത്തല.

ജിഷ്ണുവിൻറെ കുടുംബം സമരം നടത്തുന്നതിനെതിരെ ഗൂഢാലോചന നടത്തിയത് സർക്കാരാണ്. സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റു ചെയ്തത് പൊലീസിന്റെ ഗൂഢാലോചന അനുസരിച്ചാണെന്നും ചെന്നിത്തല. തിരുവനന്തപുരത്തെ ജയിലിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പേരെയും ചെന്നിത്തല ജയിലിലെത്തി സന്ദർശിച്ചു.

NO COMMENTS

LEAVE A REPLY