ഭാര്യയുടെ ഫോൺവിളി ശക്തിവേലിനെ കുടുക്കി

തൊണ്ണൂറ് ദിവസത്തിലേറെ ഒളിവില്‍ കഴിഞ്ഞ ശക്തിവേലിനെ കുടുക്കിയത് ഭാര്യയുമായുള്ള ഫോൺ വിളി. പോലീസ് നടത്തിയ ബുദ്ധിപരമായ നീക്കങ്ങളും കൂടിയായപ്പോൾ കുറെ നാളുകളായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ കേസിലെ പ്രധാന കണ്ണിയാണ് വലയിലായത്. കേസ് ആവശ്യങ്ങൾക്കും മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകനോട് സംസാരിക്കുന്നതിനായും മാത്രമായി ശക്തിവേലിന്റെ ഭാര്യ ഒരു സിംകാര്‍ഡ് എടുത്തിരുന്നു. ഈ രഹസ്യ നമ്പർ പ്രവർത്തിച്ച ടവറുകൾ കഴിഞ്ഞ കുറെ ദിവസമായി പോലീസ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഈ നമ്പറിൽ നിന്നും പോയ ഒരു കോൾ ശക്തിവേലിനാകാം എന്ന സംശയം പോലീസിനുണ്ടായി. മാത്രമല്ല ചില പ്രത്യേക സമയങ്ങളിൽ ഈ സിം കേന്ദ്രീകരിച്ച ഇടം തേടി വലപാട് സിഐ സന്തോഷും മൂന്ന് അംഗ പോലീസ് സംഘവും കോയമ്പത്തൂരെത്തി.

ശക്തിവേല്‍ ഒളിവില്‍ താമസിക്കുന്നത് കോയമ്പത്തൂര്‍ അന്നൂരിലെവിടെയോ ആണെന്ന് ഇവര്‍ കണ്ടെത്തി. ഇന്നലെ (8 ഏപ്രിൽ ) രാത്രി തിരച്ചില്‍ നടത്താന്‍ കഴിയാത്തതിനാല്‍ പൊലീസ് സംഘം ഒരു പ്രദേശം മുഴുവൻ ലക്ഷ്യമാക്കി ഒരു റസിഡന്‍ഷ്യല്‍ കോളനി വളഞ്ഞ് നിന്നു. കേരളാ പോലീസ് ഇതിനിടെ ഔദ്യോഗികമായി തമിഴ്‌നാട് പൊലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചു. ക്രൈംബ്രാഞ്ച് മേധാവി നിഥിന്‍ അഗര്‍വാള്‍ നിയോഗിച്ച സംഘവും, കൊല്ലംകേട് സി ഐയും സംഘവും രാത്രിയോടെ കോയമ്പത്തൂരിലെത്തി എത്തി.

ശക്തിവേല്‍ ഒളിഞ്ഞിരിക്കുന്നത് അന്നൂര്‍ അവിനാശി റോഡിലെ ഒരു അപാര്‍ട്ട്‌മെന്റ് സമുച്ഛയത്തിൽ ആണെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാവിലെയോടെ സ്ഥിതീകരിച്ചു. പോലീസ് സംഘം രണ്ടായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചു. ഒടുവിൽ ഒരു ഫാം ഹൗസ് കെട്ടിടത്തിന് എതിര്‍ വശത്തുളള ഐടിസി കെട്ടിടത്തിന് മുന്നിലെത്തി. ശക്തിവേലിന്റെ സുഹൃത്തായ തങ്കബാലുവിന്റെ ഉടമസ്ഥതയിലുളളതാണ് ഐടിസി എന്ന് മനസിലാക്കിയതോടെ ഇതിനോട് ചേര്‍ന്ന അപാര്‍ട്ട്‌മെന്റിലേക്ക് പോലീസ് രണ്ടും കൽപ്പിച്ചു ഇടിച്ചു കയറി. അവിടെ പോലീസ് നിഗമനങ്ങൾ ശരിയായി ; ശക്തിവേൽ പിടിയിലായി.

Cyber Investigation tracked Sakthivel

NO COMMENTS

LEAVE A REPLY