രാജധാനി എക്‌സ്പ്രസിൽ വൻ കവർച്ച

rajadhani

ഡൽഹി-പാറ്റ്‌ന രാജധാനി എക്‌സ്പ്രസിലെ യാത്രക്കാരെ മൂന്നംഗ സംഘം കൊള്ളയടിച്ചു. എ 4, ബി 1, ബി 2 കോച്ചുകളിലാണ് കവർച്ച നടന്നത്. നാല് യാത്രക്കാർ സംഭവത്തിൽ റയിൽ വെ പോലീസിന് പരാതി നൽകി. കോച്ച് അറ്റന്റന്റിന്റെ സഹായത്തോടെയാണ് കൊള്ള നടന്നതെന്നാണ് യാത്രക്കാരുടെ പരാതിയിൽ പറയുന്നത്.

കോച്ച് അറ്റന്റന്റിനെ ഞായറാഴ്ച പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ മർദ്ദിച്ച ശേഷമാണ് കയ്യിലുള്ള വസ്തുക്കൾ കവർന്നത്. തീവണ്ടിയിലുണ്ടായിരുന്ന എഎസ്‌ഐ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY