പോലീസ് ആസ്ഥാനത്തെ സംഘർഷത്തിൽ ഗൂഢാലോചന നടന്നുവെന്ന് റിപ്പോർട്ട്

mahija

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രോണിയുയടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യ പ്പെട്ട് ഡിജിപി ഓഫീസിന് മുന്നിലെത്തിയ കുടുംബത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ഐജി മനോജ് എബ്രഹാം റിപ്പോർട്ട് സമർപ്പിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് ചവിട്ടി വീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തള്ളുന്നതാണ് റിപ്പോർട്ട്. പോലീസിന് സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ഒപ്പമുണ്ടായിരുന്ന ചിലർ ഡിജിപിയുടെ മുറിയ്ക്ക് മുന്നിൽ സമരം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും എസ് യു സി ഐ പ്രവർത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഇന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറും.

NO COMMENTS

LEAVE A REPLY