കെ എം ഷാജഹാന്റെ അമ്മ നിരാഹാരത്തിലേക്ക്

SHAJAHAN

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ പ്രതിഷേധങ്ങൾക്കിടെ ഡി.ജി.പി ഓഫിസിന് മുന്നിൽ നിന്ന് അറസ്റ്റിലായ കെ.എം. ഷാജഹാന്റെ അമ്മ എൽ. തങ്കമ്മ ഇന്ന് നിരാഹാര സമരം തുടങ്ങും. ഷാജഹാനെ ജയിലിൽനിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം. കെ.എം. ഷാജഹാനോട് ലാവലിൻ കേസിൽ ഇടപെട്ടതിന്റെ പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് തങ്കമ്മ നേരത്തേ ആരോപിച്ചിരുന്നു.

കെ.എം. ഷാജഹാന് പുറമെ വിദ്യാഭ്യാസ പ്രവർത്തകനായ ഷാജർഖാൻ, മിനി, ഹിമവൽ ഭദ്രാനന്ദ(തോക്ക് സ്വാമി) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY