ഒത്ത് തീർപ്പ് ശ്രമങ്ങളുമായി കാനം

kanam on private colleges welcomes kodiyeris statement says kaanam

പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളിൽ ഒത്ത് തീർപ്പു ശ്രമവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയില് ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ കാനം സന്ദർശിച്ചു.

മഹിജയുമായി സംസാരിച്ച ശേഷം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം സംഭവത്തെ കുറിച്ച് ചർച്ച ചെയ്തു. മഹിജക്കെതിരായ പോലീസ് നടപടി അനാവശ്യമായിരുന്നവെന്ന് കാനം പറഞ്ഞു.

പോലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പോലീസ് അന്വേഷണ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തമെന്നും കാനം കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY