‘കണ്ണാ നീ എവിടെ’ വിഷുദിനത്തിൽ റിലീസ് ചെയ്യും

kanna ni evde

പ്രവാസിയായി ശിവകുമാർ വലിയ പറമ്പത്ത് സംഗീതം നിർവ്വഹിച്ച കണ്ണാ നീയെവിടെ എന്നാ ഭക്തി ഗാന കാസറ്റ് ഏപ്രിൽ 14 വിഷുനാളിൽ പ്രകാശനം ചെയ്യും. ഗുരുവായൂർ വടക്കേ നടയിലെ വൈശാഖ് ഹോട്ടലിൽ വച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ആചാര്യ രത്‌ന ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ആദ്യ സി.ഡി ഏറ്റു വാങ്ങും. ചടങ്ങിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളും സംവിധായകരും സാമുഹിക പ്രവർത്തകരും പങ്കെടുക്കും.

പത്ത് ഗാനശകലങ്ങൾ അടങ്ങുന്ന സി.ഡിയിൽ ഓരോ ജീവിതത്തിന്റെയും കണ്ണീരിന്റെ കഥ പറയുന്നു. കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച കണ്ണൂർ സ്വദേശിയായ ശിവകുമാർ വലിയപറമ്പത്ത് ആസ്‌ട്രേലിയയിലെ മെൽബൺ നിവാസിയാണ്. പ്രശസ്ത ഗായിക സുജാത മോഹനും ഗായത്രിയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മെയ് 6 നു ആസ്ട്രലിയയിലെ മെൽബണിൽ റിവർ ഗം ഹാളിൽ നടക്കുന്ന പുലരി വിക്ടോറിയയുടെ ചടങ്ങിൽ ‘കണ്ണാ നീയെവിടെ ‘ റിലീസിംഗ് ചെയ്യുന്നു.

NO COMMENTS

LEAVE A REPLY