മഹിജയുടെ സമരം അവസാനിച്ചു

mahija

പോലീസിന്റെ അനാസ്ഥയ്ക്കെതിരെ നെഹ്‌റു കോളേജിൽ മരിച്ച  ജിഷ്ണു പ്രണോയുടെ അമ്മ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സർക്കാരിന്റെ ഉറപ്പുകളുടെയും പ്രതികളിൽ പ്രധാനിയായ ശക്തിവേലിന്റെ അറസ്റ്റിന്റെയും പശ്ചാത്തലത്തിൽ ആണ് ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടർ ഉദയഭാനുവാണ് ഇതുസംബന്ധിച്ച ആദ്യ സൂചനകൾ നൽകിയത്. തങ്ങളുടെ സമരം സർക്കാരിനെതിരെ ആയിരുന്നില്ല എന്നും പോലീസ് അനാസ്ഥയ്ക്കെതിരെ ആയിരുന്നുവെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ ആവർത്തിച്ചു.

കൊച്ചിയിലുള്ള മുഖ്യമന്ത്രി ഫോണിലൂടെ കേസിന്റെ സ്ഥിതി മഹിജയെ അറിയിച്ചു. സി പി എമ്മിന്റെയും സർക്കാരിന്റെയും കർശന ഇടപെടലിനെ തുടർന്നാണ് മഹിജയും ബന്ധുക്കളും സമരം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY