നിരോധിച്ച നോട്ടുകൾ വിദേശത്തേക്ക് കടത്തുന്നതായി കസ്റ്റംസ്

currency

നിരോധിച്ച നോട്ടുകൾ വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കസ്റ്റംസ് വിഭാഗത്തിന്റെ കണ്ടെത്തൽ. നിരോധിച്ച 500, 1000 നോട്ടുകൾ കൊറിയറിലൂടെ വിദേശത്തേക്ക് കടത്തുന്നതായാണ് അധികൃതർ കണ്ടെത്തിയത്. ഇതുവരെ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പിടികൂടിയെന്നും അധികൃതർ അറിയിച്ചു.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ജൂൺ 30 വരെ നോട്ടുകൾ മാറാൻ സമയം അനുവദിച്ചിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താനാണ് നോട്ടുകൾ വിദേശത്തേക്ക് എത്തിക്കുന്നത്. വിദേശത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇവ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചാബിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് അയക്കാനായി ശ്രമിച്ച നോട്ടുകളുടെ കൊറിയറാണ് ഒടുവിൽ കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേ കൊറിയയിലേക്കും ഗൾഫിലേക്കും ഇത്തരത്തിലുള്ള കൊറിയറുകൾ അയക്കാൻ ശ്രമം നടന്നിരുന്നു.

NO COMMENTS

LEAVE A REPLY