” ഇവരെ അറിയില്ല ; നുഴഞ്ഞു കയറിയവർ ”

തോക്കു സ്വാമിയെയും ഷാജഹാനെയും തള്ളി ജിഷ്ണുവിന്റെ ബന്ധുക്കൾ . തങ്ങൾ ആവശ്യപ്പെട്ടല്ല തോക്കു സ്വാമിയും ഷാജഹാനും സമര രംഗത്തേക്ക് വന്നതെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ സർക്കാരുമായുണ്ടാക്കിയ ഒത്തു തീർപ്പിൽ വ്യക്തമാക്കി. അതെ സമയം ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിൽ സജീവമായിരുന്ന ഷാജിർഖാനും സഹായികളും തങ്ങൾക്കു യാത്ര സൗകര്യമൊരുക്കാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് അവിടേയ്ക്ക് അനുഗമിച്ചത്. ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് മാധ്യമങ്ങളോടും ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കി.

സമരം ഹൈജാക്ക് ചെയ്യാൻ ലക്ഷ്യമിട്ടാണ് ഷാജഹാനും തോക്കു സ്വാമി ഹിമവൽ ഭദ്രാനന്ദൻ എന്നറിയപ്പെടുന്ന ആർ എൽ ഭദ്രനും സ്ഥലത്തെത്തി സമരത്തിലേക്ക് നുഴഞ്ഞു കയറിയത് എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

Proceedings against Shajahan and Himaval Bhadranandan@THOKKU SWAMI will continue

NO COMMENTS

LEAVE A REPLY