‘ഹെൽമറ്റ് ധരിക്കൂ…’ സെൽഫി എടുക്കാനെത്തിയ ആരാധകരോട് സച്ചിൻ

യാത്രക്കിടെ റോഡിൽ വച്ച് സെൽഫിയെടുക്കാനെത്തിയ ആരാധകനോട് ഹെൽമെറ്റ് വയ്ക്കാൻ ഉപദേശിച്ച് സച്ചിൻ ടെണ്ടുൽക്കർ. കാറിൽ സഞ്ചരിക്കുകയായിരുന്ന സച്ചിന്റെ അടുത്ത് ബൈക്കിൽ എത്തിയ ആരാധകരാണ് സെൽഫിയെടുക്കാൻ അനുവാദം ചോദിച്ചത്. സെൽഫി എടുക്കാൻ അനുവദിക്കും മുമ്പ്് ഹെൽമറ്റ് വയ്ക്കാൻ ഉപദേശിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ ചെയ്തത്. ഈ വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY