ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് മോഹൻ ഭഗവത്

ഗോ വധ നിരോധനം രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഗോവധ നിരോധനത്തിനായി ദേശീയ തലത്തിൽ നിയമം പാസാക്കണമെന്നും പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കുന്നില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഗോവധ സംരക്ഷണത്തിന്റെ ഉദ്ദേശ ശുദ്ധിയ പ്രെതികൂലമായി ബാധിക്കും.

നിയമാനുസൃതമായി വേണം ഗോ രക്ഷകർ പ്രവർത്തിക്കാനെന്നും മോഹൻ ഭഗവത് മഹാവീർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൾ പറഞ്ഞു. രാജസ്ഥാനി ൽ പശുക്കടത്തിന്റെ പേരിൽ ഒരാൾ കൊല്ലപ്പെട്ടതിനിടെയാണ് ഗവതിന്റെ പ്രസ്താവന.

NO COMMENTS

LEAVE A REPLY