ശ്രീജിത്തിനെ സി പി എം പുറത്താക്കി

മഹിജയുടെ സമരം സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കി എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രീജിത്തിനെ സി പി എം പുറത്താക്കി. നെഹ്‌റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയുടെ ബന്ധുവാണ് ശ്രീജിത്ത്. മഹിജയുടെ സമരത്തിന് രൂപം നൽകിയതും മാധ്യമങ്ങളിൽ കുടുംബത്തിന്റെ വക്താവായതും ശ്രീജിത്ത് ആയിരുന്നു. സി പി എം വലയം ലോക്കൽ കമ്മിറ്റിയുടെ റിപ്പോർട് അനുസരിച്ചാണ് നടപടി.

പാർട്ടി തന്നോട് നടപടിയെ കുറിച്ച് അറിയിക്കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് ശ്രീജിത്ത് വാർത്തയോട് പ്രതികരിച്ചത്.

CPM suspended Sreejith’s membership

NO COMMENTS

LEAVE A REPLY