ജിഷ്ണു കേസ്; നാലും അഞ്ചും പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു

High-Court-of-Kerala

നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്നതിനാലാണ് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മൂന്നാം പ്രതി നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശക്തിവേലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നാലും അഞ്ചും പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞത്.

അതേ സമയം ശക്തിവേലിന്റെ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുത്തു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റ് ചെയ്തതിന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് കേസ്. ഇവർ പോലീസ് നിരീക്ഷണത്തിലാണെന്നും കോടതി ഉത്തരവ് വരുന്നത് വരെ ഇവരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

NO COMMENTS

LEAVE A REPLY